ഭിന്നശേഷിക്കാരായ കുട്ടികളുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ നൊച്ചാടില്‍ ‘സാന്ത്വന സ്പര്‍ശം’ സംഘടിപ്പിച്ചു


പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാനസിക സംഘര്‍ഷം ഒഴിവാക്കുന്നതിനായി ‘സാന്ത്വന സ്പര്‍ശം’ പരിപാടി
സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരി കണ്ടി പരിപാടി ഉദ്ഘാടനം ചെയ്തു.

അബദുറഹിമാന്‍ മാസ്റ്റര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ദേവിക അരുണ്‍ കുട്ടികള്‍ക്ക് ക്ലാസെടുത്തു. രജീഷ് എ.കെ, സുരേന്ദ്രന്‍ പുത്തന്‍ഞ്ചേരി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു.