ഭാര്യ പിണങ്ങിപ്പോയി; വെസ്റ്റ്ഹിൽ അത്താണിക്കലില്‍ തെങ്ങിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യഭീഷണി
കോഴിക്കോട്: വെസ്റ്റ്ഹിൽ അത്താണിക്കലില്‍ നട്ടപ്പാതിരക്ക് തെങ്ങിന്റെ മണ്ടയില്‍ കയറി യുവാവിന്റെ ആത്മഹത്യഭീഷണി. ഭാര്യ പിണങ്ങിപ്പോയതില്‍ പ്രതിഷേധിച്ചാണത്രെ യുവാവ് തെങ്ങില്‍ കയറി താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കിയത്.
കൊല്ലം സ്വദേശി മനോജാണ് ശനിയാഴ്ച രാത്രി നാട്ടുകാരെയും പൊലീസിനെയും വട്ടം കറക്കിയത്. അത്താണിക്കല്‍ ആശ സൂപ്പര്‍മാര്‍ക്കറ്റിന് സമീപം ഇയാള്‍ താമസിക്കുന്ന വാടകവീടിന്റെ അടുത്തുള്ള തെങ്ങിലാണ് കയറിയത്. ഭാര്യ പിണങ്ങി കൊല്ലത്തേക്ക് തിരിച്ചിരുന്നു.
ബീച്ച് ഫയര്‍ഫോഴ്സ് നടത്തിയ അനുനയ നീക്കം വിജയിതോടെയാണ് ആത്മഹത്യ ഭീഷണിയില്‍ നിന്ന് യുവാവ് പിന്മാറിയത്. രാത്രി 12.30ഓടെ യുവാവ് താഴെയിറങ്ങി. എലത്തൂര്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു.