ഭാരത് ബന്ദ് വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മേപ്പയ്യൂരില്‍ സംയുക്ത തൊഴിലാളി പ്രകടനം
മേപ്പയ്യൂര്‍: കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി-കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ ഈ മാസം 27 ന് നടക്കുന്ന ഭാരത് ബന്ദ് വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മേപ്പയ്യൂര്‍ ടൗണില്‍ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തി. സഞ്ജയ് കൊഴുക്കല്ലൂര്‍ (ഐന്‍.എന്‍.ടി.യു.സി), മുജീബ് കോമത്ത് (എസ്.ടി.യു), എം.കെ രാമചന്ദ്രന് (എ.ഐ.ടി.യു.സി), എന്‍.എം കുഞ്ഞിക്കണ്ണന്, വി. ഷൈജു, സി.എം സത്യന്, കെ.കെ വിനോദന്‍, പി. പ്രകാശന് (സി.ഐ.ടി.യു) എന്നിവര്‍ നേതൃത്വം നല്കി.