ഭര്‍ത്താവുമായി വഴക്കിന് പിന്നാലെ കോട്ടയം കടുത്തുരുത്തിയില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍


കോട്ടയം: കോട്ടയം കടുത്തുരുത്തി കീഴൂരില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാവടിയില്‍ പ്രസാദിന്റെ ഭാര്യ ദീപ ദിവാകരനാണ് മരിച്ചത്. ഇന്നലെ രാത്രി മദ്യപിച്ചെത്തിയ പ്രസാദ് ദീപയുമായി വഴക്കുണ്ടാക്കി. ഇതിന് പിന്നാലെയാണ് വീട്ടിലെ മറ്റൊരു മുറിയില്‍ ദീപയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

വൈക്കത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് ദീപ. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പതിനൊന്നും ആറു വയസുമുള്ള രണ്ട് മക്കളുണ്ട്.