‘ഭക്ഷണത്തിന് പക്ഷമില്ല’; പേരാമ്പ്രയില്‍ എ.ഐ.വൈ.എഫിന്റെ സെക്യുലര്‍ ഫുഡ് ഫെസ്റ്റ്


പേരാമ്പ്ര: ഭക്ഷണത്തിന് പക്ഷമില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് പേരാമ്പ്രയില്‍ എ.ഐ.വൈ.എഫ് സെക്യുലര്‍ ഫുഡ് ഫെസ്റ്റ് നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. പി. ഗവാസ് ഉദ്ഘാടനംചെയ്തു. പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് പി.കെ. രാജു അധ്യക്ഷനായി.

ജില്ലാ കമ്മിറ്റി അംഗം ജിജോയ് ആവള, ചിത്രകാരന്‍ അഭിലാഷ് തിരുവോത്ത്, എ.കെ. ചന്ദ്രന്‍, ടി. ശിവദാസന്‍, പഞ്ചായത്തംഗം വിനോദ് തിരുവോത്ത്, ചക്കിട്ടപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രഫുല്‍ ചെറുകാട്, രജിന കായണ്ണ, അതുല്‍രാജ്, ഭരത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.