ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് കോര്പറേഷന് മുന്‍ കൗൺസിലർ മരിച്ചു
കോഴിക്കോട്: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് കോർപറേഷൻ മുൻ കൗൺസിലർ മരിച്ചു. കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറിയുമായ പിവി അബ്ദുൽ കബീർ ആണ് മരിച്ചത്. അറുപത് വയസ്സായിരുന്നു.
ഖബറടക്കം രണ്ടുമണിക്ക് പാലാഴി പള്ളി ഖബറിസ്ഥാനിൽ നടന്നു. ഡിസിസി ഓഫീസിൽ പൊതുദർശനത്തിന് വച്ചു.
ബുധനാഴ്ച ഉച്ചക്ക് ടാഗോർ സെൻറിനറി ഹാളിനുമുമ്പിൽ ബൈക്കുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്കിന് പിൻസീറ്റിലായിരുന്നു അബ്ദുൽ കബീർ. ബൈക്കോടിച്ച കാട്ടുകുളങ്ങര സ്വദേശി നൗഷാദ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചിത്സയിലാണ്.
ഷമീനയാണ് കബീറിൻ്റെ ഭാര്യ. മകൾ: ഫാത്തിമ ഹെന്ന മാതാവ്: കോഴിക്കോടൻ വീടിൽ അയിഷാബി. സഹോദരങ്ങൾ: മുൻ കോർപ്പറേഷൻ കൗൺസിലർ സക്കറിയ പി ഹുസൈൻ, തസ്തകീർ, നിസാർ, നൗഷാദ്, ഷമീർ, കമർബാനു, നജുമാ, ഷഫിയ, ഷാഹിദ, ജംഷിദ.