ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓമശ്ശേരി സ്വദേശിയായ ഇരുപത്തൊന്നുകാരന്‍ മരിച്ചു


കോഴിക്കോട്: ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓമശ്ശേരി പുത്തൂര്‍ നടമ്മല്‍പൊയില്‍ കൊയിലാട്ട് മുഹമ്മദ് റഹീസാണ് മരിച്ചത്. ഇരുപത്തൊന്നുവയസ്സായിരുന്നു.

ഒരാഴ്ച മുമ്പ് തിരുവമ്പാടി – ഓമശ്ശേരി റോഡില്‍ വെച്ചാണ് ബൈക്കപകടത്തില്‍ റഹീസിന് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഖാദര്‍- റാബിയ ദമ്പതികളുടെ മകനാണ് മുഹമ്മദ് റഹീസ്. തിരുവമ്പാടിയിലെ ‘മൊബൈല്‍ മാര്‍ട്ട്’ സ്ഥാപനത്തിന്റെ ഉടമ റാഫിയുടെ സഹോദരനാണ് മരിച്ച റഹീസ്.