ബേപ്പൂര്‍ പുലിമുട്ട് നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം നാളെ മന്ത്രി നിര്‍വഹിക്കും
ബേപ്പൂര്‍: ബേപ്പൂര്‍ പുലിമുട്ട് ബീച്ച് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം നാളെ മന്ത്രി കടകംപളളി സുരേന്ദ്രന്‍ നിര്‍വഹിക്കും. നവീകരണത്തിന്റെ ഒന്നാം ഘട്ടത്തിനായി 5.9 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയത്. ഹാര്‍ബര്‍ എഞ്ചിനീയറിംങ് വകുപ്പിന്റെ കീഴില്‍ 9 മാസം കൊണ്ട് പണികള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
പുരാതന തുറമുഖ നഗരമായ ബേപ്പൂരിന്റെ മുഖച്ചായ മാറ്റും വിധത്തിലുളളതാണ് പുതിയ രൂപകല്‍പ്പന. ഉരുമ്യൂസിയം, സെല്‍ഫി പോയിന്റ്, ജല ടൂറിസം, അലങ്കാര വിളക്കുകളും ഇരിപ്പിടങ്ങളും മാറ്റി സ്ഥാപിക്കല്‍, തണല്‍മരങ്ങള്‍ വെച്ചുപിടിപ്പിക്കല്‍ തുടങ്ങീ പ്രവൃത്തികള്‍ പ്രാരംഭഘട്ടത്തില്‍ നടത്തും. കൂടാതെ റസ്റ്റോറന്റും കിയോസ്‌ക്കുകളും ഒരുക്കും.
പ്രധാന കവാടം മുതല്‍ ബീച്ച് വരെ നടപ്പാതയോടുകൂടിയ റോഡ് നവീകരിക്കുകയും ചെയ്യും. അതോടപ്പം നിലവിലെ പഴയ കെട്ടിടസമുച്ചയങ്ങള്‍ പൊളിച്ചുമാറ്റി അര്‍ധവൃത്താകൃതിയില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കും. ഭീമന്‍ പാറക്കല്ലുകളാല്‍ കടലിന്റെ നടുവിലേക്കെത്തുന്ന തരത്തിലുളള നടപ്പാതയാണ് ഇവിടെത്തെ പ്രധാന ആകര്‍ഷണം.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക