ബേപ്പൂരില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടു യുവാക്കള്‍ അറസ്റ്റില്‍


ബേ​പ്പൂ​ർ: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ കാ​റി​ൽ വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു വ​ന്ന ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രെ ഗോ​തീ​ശ്വ​ര​ത്ത് മാ​റാ​ട് പൊ​ലീ​സ് അ​റ​സ്​ റ്റ്​ ​ചെ​യ്തു. മ​ഞ്ചേ​രി പ​യ്യ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ വ​ലി​യ പീ​ടി​യേ​ക്ക​ൽ മു​ഹ​മ്മ​ദ്‌ മി​ൻ​ഹാ​ജ് (21), പ​ള്ളി​ക്ക​ണ്ടി ഷ​ഫീ​ർ (19) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ എം.​സി. ഹ​രീ​ഷ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​മ്പോ​ഴാ​ണ് ആ​ൾ​ട്ടോ കാ​റി​ൽ സൂ​ക്ഷി​ച്ച ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. കാ​റി​ന്‍റെ ഡാ​ഷ് ബോ​ർ​ഡി​ൽ 105 ഗ്രാം ​ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ച നി​ല​യി​ലായിരുന്നു. സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ പി.​ജി. ഷൈ​ജി​ത്, പി. ​സ​പ്ത​സ്വ​രൂ​പ് എ​ന്നി​വ​ർ എ​സ്.​ഐ ക്കൊ​പ്പം സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.