ബേക്കലിൽ തോണി മറിഞ്ഞു; അഞ്ച് മത്സ്യത്തൊഴിലാളികൾ കടലിൽ കുടുങ്ങിക്കിടക്കുന്നു


കാസർക്കോട്: ബേക്കലിൽ തോണിയപകടം. അഞ്ച് മത്സ്യത്തൊഴിലാളികൾ കടലിൽ കുടുങ്ങിക്കിടക്കുകയാണ്. ശക്തമായ തിരമാലയിൽപ്പെട്ട് തോണി നടുമുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. തോണിയുടെ ഒരു ഭാഗം കടലിൽ പൊങ്ങിക്കിടക്കുന്നുണ്ട് അതിൽ പിടിച്ചാണ് മത്സ്യതൊഴിലാളികൾ കടലിൽ നിൽക്കുന്നതെന്നാണ് വിവരം.

ഇന്ന് രാത്രി 7 മണിയോടെയായിരുന്നു അപകടം. കരയിൽ നിന്ന് 8 നോട്ടിക്കൽ മൈൽ അകലെ കടലിൽ ആണ് അപകടം നടന്നത്. അപകടത്തിൽപ്പെട്ട അഞ്ച് പേരും തിരുവനന്തപുരം സ്വദേശികളാണ്. ഇവർ സഞ്ചരിച്ച മറിയം എന്ന വള്ളമാണ് അപകടത്തിൽ പെട്ടത്.

രക്ഷാപ്രവർത്തനത്തിനായി ബോട്ട് പുറപ്പെട്ടിട്ടുണ്ട്. കോസ്റ്റ് ഗാർഡിന്റെ ഒരു സംഘവും അപകടസ്ഥലത്തേക്ക് തിരിച്ചതായാണ് വിവരം. മത്സ്യത്തൊഴിലാളികളുമായി ഇപ്പോഴും ബന്ധപ്പെടാൻ സാധിക്കുന്നുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.