ബീഹാര്‍ സ്വദേശിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം; നന്മണ്ട സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു


ചേ​ള​ന്നൂ​ര്‍: ചിക്കിലോട് ഫാമിലെ ബീഹാർ സ്വദേശിനിയായ തൊഴിലാളിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ പിടികൂടി.
ന​ന്മ​ണ്ട പാ​വ​ണ്ടൂ​ര്‍ സ്വ​ദേ​ശി കൈ​ത​യി​ല്‍ അ​നീ​ഷി​നെ​യാ​ണ്​ (29) പോലീസ് അറസ്റ്റ് ചെയ്തത്. കാ​ക്കൂ​ര്‍ പൊ​ക്കു​ന്ന് മ​ല​യി​ല്‍ സ്വ​കാ​ര്യ വ്യ​ക്തിയു​ടെ ഫാമിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.

പു​ല്ല​രി​യാ​നാ​യി എ​ത്തി​യ യു​വ​തി​യോ​ട്​ നാ​ട്ടു​കാ​ര​നാ​യ പ്ര​തി ക​ത്തി ​വേണമെന്നാവശ്യപ്പെടുകയുണ്ടായി. ഉടനെ തന്നെ പുറകു വശത്തു നിന്നും അടിച്ചു വീഴ്ത്തുകയും, പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. യു​വ​തി ഉടനെ തന്നെ ബഹളം വച്ചു. ശബ്ദം കേട്ടതോടെ ഭർത്താവും സഹായിയും ഓടി വരുകയായിരുന്നു. ഭർത്താവിനെയും സഹായിയും കണ്ടതോടെ പ്രതി ഓടി രക്ഷപെടുകയായിരുന്നു.

അനീഷിനെ കണ്ടതും അയാൾ നാട്ടുകാരനാണെന്നു യുവതിയുടെ ഭർത്താവിന് മനസ്സിലായി. തുടര്‍ന്ന് കാക്കൂർ പോലീസിൽ പരാതി നൽകി. കേസെടുത്ത ഉടൻ തന്നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി ലു​ക്കൗ​ട്ട്‌ നോ​ട്ടീ​സ് പരസ്യമാക്കി. പ്രതിയുടെ മൊബൈൽ ഓഫ് ആയിരുന്നു. കാ​ക്കൂ​ര്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബി.​കെ ഷിജുവിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊലീസാണ് ഒളിവിൽ പോയ പ്രതിയെ പിടികൂടിയത്.