ബീ പോസിറ്റീവ് ബ്ലഡ് ഡോണഷന്‍ ഗ്രൂപ്പ് കേരളയും, എം. വി. ആര്‍. കാന്‍സര്‍ സെന്ററും ചേര്‍ന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


പേരാമ്പ്ര/കോഴിക്കോട്: അകാലത്തില്‍ പൊലിഞ്ഞുപോയ കുറ്റിയാടി സ്വദേശികളായ രാജു, രഞ്ജിത്ത് എന്നിവരുടെ സ്മരണാര്‍ത്ഥം അവരുടെ നാല്‍പത് സുഹൃത്തുക്കളും ബീ പോസിറ്റീവ് കോഡിനേറ്റര്‍മാരും ചേര്‍ന്ന് പേരാമ്പ്ര എ.യു.പി.സ്‌കൂളില്‍ വെച്ച് ജൂണ്‍ 19 ശനിയാഴ്ച രക്തദാനം ചെയ്തു. ക്യാമ്പിന് ബീ പോസിറ്റീവ് സംസ്ഥാന പ്രസിഡണ്ട് ബി. എന്‍. പ്രവീണ്‍ലാല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എ ടി. പ്രബീഷ്, സംസ്ഥാന പി. ആര്‍. ഒ കെ. എം. സജിന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് അഭിലാഷ് കണ്ടോത്ത് എന്നിവരും ക്യാമ്പ് കോഡിനേറ്റര്‍മാരായ രഹന്‍ കരുണ്‍, ബിനുഷ പ്രശാന്ത് എന്നിവരും നേതൃത്വം നല്‍കി.

സംസ്ഥാന എക്‌സിക്യൂട്ടീവ് സമിതി അംഗങ്ങളായ വിഷ്ണുപ്രസാദ്, യു.എസ് വിഷ്ണു, ബി എസ് ശിവകൃഷ്ണ എന്നിവരും കോഡിനേറ്റര്‍മാരായ കൃഷ്‌ണേന്ദു, സൗദ, സാരംഗ്, വൈശാഖ് പി, മിഥുന്‍രാജ്, എന്‍.എം.അരുണ്‍, മുസമ്മില്‍, ശ്രീജിത്ത് എന്നിവരും ക്യാമ്പില്‍ സജീവമായി പങ്കെടുത്തു.

ക്യാമ്പിന് സ്‌പോണ്‍സര്‍മാര്‍ ആയി ചന്ദ്രശേഖരന്‍ പേരാമ്പ്ര, ക്വാളിറ്റി ബൈക്ക് ഇന്‍ കെയര്‍ മുയിപ്പോത്ത്, ക്യാമ്പ് കോര്‍ഡിനേറ്റര്‍ ആയ സൗദ എന്നിവര്‍ മുന്നോട്ടുവന്നു.

ബീ പോസിറ്റീവ് ബ്ലഡ് ഡോണേഷന്‍ ഗ്രൂപ്പ് കേരളയുടെ സംസ്ഥാന പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ജോന മുഖ്യഥിതി ആയി പങ്കെടുത്തു. ചടങ്ങില്‍ എംവിആര്‍ ഹോസ്പിറ്റല്‍ ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡോ.നിധിന്‍ ഹെന്റി ആശംസകള്‍ നല്‍കി.