ബിയര്‍ പ്രേമികള്‍ അറിയാന്‍, ബിയറിനെ നിസാരക്കാരനായി തള്ളിക്കളയല്ലേ! അധികമായാല്‍ പണിപാളും


റയുമ്പോള്‍ മദ്യങ്ങളുടെ കൂട്ടത്തില്‍ കൂട്ടാമെങ്കിലും പൊതുവെ ആളുകള്‍ അധികം പ്രശ്‌നക്കാരനായി കാണാത്ത ഒന്നാണ് ബിയര്‍. ആല്‍ക്കഹോള്‍ അളവ് കുറഞ്ഞ നിസാരക്കാരന്‍ ആയാണ് പലരും ബിയറിനെ പരിഗണിക്കാറുള്ളത്. അതുകൊണ്ടുതന്നെ പാര്‍ട്ടികളും മറ്റും പലപ്പോഴും സ്ഥിരം സാന്നിധ്യവുമാവാറുണ്ട് ഇത്. എന്നാല്‍ ബിയര്‍ ആളുകള്‍ കരുതുന്നതുപോലെ അത്ര നിസാരക്കാരനല്ല. അമിതമായി ബിയര്‍ കുടിക്കുന്നവരെ കാത്തിരിക്കുന്നത് ‘ ബിയര്‍ ബെല്ലി’ എന്ന് അറിയപ്പെടുന്ന അടിവയറ്റിലെ കൊഴുപ്പാണ്. അടിവയറ്റില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് ബിയര്‍ ബെല്ലിക്ക് കാരണമാകുന്നത്. കൂടാതെ അമിതവണ്ണത്തിനും വൃക്കകളിലെ കല്ലിനും ബിയര്‍ കാരണമാകും.

കൂടാതെ ദിവസം മൂന്നോ അതിലധികമോ ഗ്ലാസ് ബിയര്‍ കഴിക്കുന്നവരില്‍ കാലം കഴിയുമ്പോള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും ഹൃദ്രോഗത്തിനും കരള്‍ രോഗങ്ങള്‍ക്കും, ദഹനപ്രശ്‌നങ്ങള്‍ക്കും, പോഷകാഹാരക്കുറവും ചിലതരം ക്യാന്‍സറുകള്‍ക്കും കാരണമാകും.

മദ്യപാനത്തിന്റെ മറ്റൊരു പ്രധാന ദൂഷ്യഫലമാണ്് നിര്‍ജ്ജലീകരണം. ജലം മനുഷ്യശരീരത്തെ പ്രവര്‍ത്തനക്ഷമമാക്കുകയാണെങ്കില്‍ മദ്യം കഠിനമായ നിര്‍ജ്ജലീകരണമാണ് ശരീരത്തില്‍ ഉണ്ടാക്കുന്നത്. ബിയറില്‍ ധാരാളം ക്രിസ്റ്റലുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകളിലെ കല്ലിന് വഴിവെയ്ക്കും. പഞ്ചസാരയുടെ അളവ് ഉയര്‍ത്താന്‍ കാരണമാകുന്നതിനാല്‍ ഇത് പ്രമേഹ രോഗികള്‍ക്കും വളരെ ദോഷകരമാണ്.

പ്രതിരോധ സംവിധാനം ക്ഷയിക്കാനും, ഓര്‍മ്മക്കുറവിനും ഡിപ്രഷനുമെല്ലാം അമിതമായ ബിയര്‍ കുടിക്കല്‍ വഴിയുണ്ടാകാനിടയുണ്ട്. 21 വയസിന് താഴെയുള്ളവര്‍ ഗര്‍ഭിണികള്‍, ആല്‍ക്കഹോളിക് ഹെപ്പറ്റിറ്റിസ്, പാന്‍ക്രിയാറ്റിറ്റിസ് തുടങ്ങിയ ആരോഗ്യപ്രശ്‌നമുള്ളവരും ബിയര്‍ ഒഴിവാക്കണം.