ബി.എഡ് എന്‍ട്രന്‍സ് പരീക്ഷയില്‍ അഞ്ചാം റാങ്ക് കരസ്ഥമാക്കിയ എരവട്ടുരിലെ കെ.റിസ്‌വാന ഷെറിന് അനുമോദനം


പേരാമ്പ്ര: അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി.എഡ് എന്‍ട്രന്‍സ് പരീക്ഷയില്‍ അഞ്ചാംറാങ്ക് നേടിയ കെ.റിസ്‌വാന ഷെറിനെ മുസ്ലിം ലീഗ് പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉപഹാരസമര്‍പ്പണം നടത്തി.

പുതുക്കുടി അബ്ദുറഹ്‌മാന്‍ അധ്യക്ഷതവഹിച്ചു. കെ.പി റസാഖ്, വി.കെ.നാസര്‍, സി.പി.ഹമീദ്, വി.കെ കോയക്കുട്ടി, പി.വി.നജീര്‍, സി.മൊയ്തു, ആര്‍.കെ മുഹമ്മദ്, എ.കെ.കുഞ്ഞമ്മദ് എന്നിവര്‍ സംസാരിച്ചു.

എരവട്ടൂര്‍ ഏരത്തുമുക്കിലെ എന്‍.മൊയ്തുവിന്റെയും പൈതോത്ത് ജി.എല്‍.പിസ്‌കൂള്‍ അധ്യാപിക പി.കെകുഞ്ഞാമിയുടെയും മകളാണ് റിസ്വാന ഷെറിന്‍. ഹരിത ജില്ലാപ്രസിഡന്റാണ്.