ബാലുശ്ശേരിയിൽ എൽ ഡി എഫിന് മുൻതൂക്കം; സച്ചിൻ ദേവിൻ്റെ ലീഡ് പതിനായിരം കടന്നു


 

ബാലുശ്ശേരി: ബാലുശ്ശേരി നിയമസഭാ മണ്ഡലത്തിൽ എൽ ഡി എഫ് മുന്നിൽ. യു ഡി എഫ് സ്ഥാനാർത്ഥി ധർമ്മജൻ ബോൾഗാട്ടി യേക്കാൾ 10135 വോട്ടുകൾക്കാൾ സച്ചിൻ ദേവ് മുന്നിൽ നിൽക്കുന്നത്.

വോട്ടെണ്ണലിൻ്റെ ആദ്യ ഘട്ടത്തിൽ ധർമ്മജനായിരുന്നു ലീഡെങ്കിലും വേട്ടെണ്ണൽ പുരോഗമിക്കവെ സച്ചിൻ ദേവ് ലീഡ് ഉയർത്തുകയായിരുന്നു. എൽ ഡി എഫിൻ്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കാൾ പരമാവധി യു ഡി എഫ് ശ്രമിച്ചിരുന്നു. എന്നാൽ ലഭ്യമായ ഫലസൂചനകളിൽ നിന്നും വ്യക്തമാകുനത് ബാലുശ്ശേരി എൽ ഡി എഫ് നിലനിർത്തുമെന്നാണ്. വോട്ടെണ്ണലിൻ്റെ ആരംഭ ഘട്ടം മുതൽ മണ്ഡലത്തിൽ ബിജെപി മൂന്നാം സ്ഥാനത്താണ്.