ബാലുശ്ശേരിയിൽ അർധസൈനികരുടെ റൂട്ട് മാർച്ച്


ബാലുശ്ശേരി : തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ പ്രശ്നബാധിത പ്രദേശങ്ങളായി കണക്കാക്കപ്പെട്ട സ്ഥലങ്ങളിൽ അർധ സൈനിക വിഭാഗവും പോലീസും റൂട്ട് മാർച്ച് നടത്തി. ബാലുശ്ശേരി പോലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട പൂനൂർ, കൂട്ടാലിട എന്നിവിടങ്ങളിലാണ് ബാലുശ്ശേരി പോലീസും അർധസൈനിക വിഭാഗവും റൂട്ട് മാർച്ച് നടത്തിയത്.

ബി.എസ്.എഫ്. 184 ബറ്റാലിയനിലെ 25 അർധസൈനികരും ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ പോലീസുകാരും ഹോംഗാർഡും മാർച്ചിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ ഈ പ്രദേശങ്ങളിൽ പ്രത്യേക പോലീസ് സന്നാഹം ഉണ്ടാകുമെന്ന് പോലീസ് അധികൃതർ അറിയിച്ചു.