ബാലുശ്ശേരിയില്‍ സെക്കൻഡ്‌ കോവിഡ് വാക്സിനേഷൻ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു


ബാലുശ്ശേരി : പഞ്ചായത്തിൽ സെക്കൻഡ്‌ കോവിഡ് വാക്സിനേഷൻ കേന്ദ്രം ആരംഭിച്ചു. പറമ്പിൻമുകളിലെ കെ.ഇ.ടി. ബി.എഡ്. കോളേജിലാണ് വാക്സിനേഷൻ സംവിധാനമൊരുക്കിയിട്ടുള്ളത്. കേന്ദ്രത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് നിർവഹിച്ചു.

വൈസ് പ്രസിഡന്റ് അസൈനാർ എമ്മച്ചംകണ്ടി അധ്യക്ഷനായി. ഡോ.ഹെൽന, ഡോ. അസ്‌ലഹ, ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൾലത്തീഫ്, ഷഹ്‌മില, നിഷ, വാർഡ് അംഗങ്ങളായ ഉമ മഠത്തിൽ, പി.എൻ. അശോകൻ, ഇന്ദിര ബാലകൃഷ്ണൻ, ശിഖ, ബിജേഷ്, ശ്രീജ, ബീന, റീജ എന്നിവർ പങ്കെടുത്തു.