ബാലുശ്ശേരിയില്‍ വെള്ളക്കെട്ടില്‍ വീണ് മൂന്നരവയസ്സുകാരന് ദാരുണാന്ത്യം
ബാലുശ്ശേരി: പനങ്ങാട് മൂന്നര വയസ്സുകാരന് വെള്ളക്കെട്ടില്‍ വീണു മരിച്ചു. പുതിയകാവ്മുക്ക് രതീഷിന്റെയും മഞ്ചുവിന്റെയും ഏക മകന് ഹര്വിനാണ് വയലിലെ വെള്ളക്കെട്ടില്‍ വിണ് മരിച്ചത്. ഇന്നലെയാണ് സംഭവം.
അടുത്ത വീട്ടില്‍ കളിച്ചു കൊണ്ടിരുന്ന ഹര്‍വിന്‍ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞിറങ്ങിയതായിരുന്നു. എന്നാല്‍ കുറേ സമയമായിട്ടും എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ വെള്ളക്കെട്ടില്‍ കണ്ടെത്തിയത്. ഉടനെ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കിയ മൃതദേഹം വൈകീട്ട് വീട്ടുവളപ്പില്‍ സംസ്ക്കരിക്കും.