ബാലുശ്ശേരിയില്‍ റോഡിന് കുറുകെ ചാടിയ കാട്ടുപന്നി ബൈക്കിടിച്ച് ചത്തു; ബൈക്കിന്റെ മുന്‍ഭാഗം തകര്‍ന്നു
ബാലുശ്ശേരി: ബാലുശ്ശേരിയില്‍ കാട്ടുപന്നി ബൈക്കിടിച്ച് ചത്തു. ബാലുശ്ശേരി-കൂരാച്ചൂണ്ട് റോഡില്‍ നിര്‍മല്ലൂര്‍ സ്കൂളിന് സമീപം തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം.
കൂട്ടാലിട ഭാഗത്ത് നിന്നും ബാലുശ്ശേരിയിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്കാണ് കാട്ടുപന്നിയെ ഇടിച്ചത്. അപകടമുണ്ടായ ഉടന്‍ കാട്ടുപന്നി ചത്തു.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ബൈക്കിന്റെ മുന്‍ഭാഗം തകര്‍ന്നെങ്കിലും യാത്രക്കാരായ രണ്ടുപേരും പരിക്കില്ലാതെ രക്ഷപ്പെട്ടു. ചത്ത കാട്ടുപന്നിക്ക് 75 കിലോയോളം തൂക്കം വരും.പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു സ്ഥലത്തെത്തിയ സെക്ഷന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കാട്ടുപന്നിയുടെ ജഡം പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടുപോയി.
കാട്ടുപന്നി നിര്‍മല്ലൂര്‍ കോട്ടക്കുന്നു മലയില്‍നിന്നും ഭക്ഷണം തേടിയിറങ്ങിയതാകാമെന്നാണ് കരുതുന്നത്. കോട്ടക്കുന്ന് ഭാഗത്ത് കാട്ടുപന്നികളുടെ ശല്യം വര്‍ധിച്ചിട്ടുണ്ട്. കൃഷിയിടങ്ങള്‍ പാടെ നശിപ്പിക്കുന്നത് പതിവ് സംഭവമാണ്.