ബാലുശ്ശേരിയില്‍ ഓട്ടോറിക്ഷയില്‍ യുവതിക്ക് നേരെ പീഡനശ്രമം; ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍


ബാ​ലു​ശ്ശേ​രി: ഓട്ടോറിക്ഷയിൽ യുവതിക്ക് നേരെ പീഡനശ്രമം. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിൽ പീഡനശ്രമത്തിനിടെ ഓ​ട്ടോ​യി​ല്‍​നി​ന്ന് പു​റ​ത്തേ​ക്ക് ചാ​ടി​ യുവതിക്ക് പരിക്കേറ്റു. ക​ഴി​ഞ്ഞ ദി​വ​സം വ​ട്ടോ​ളി ബ​സാ​ര്‍ – കി​നാ​ലൂ​ര്‍ റോ​ഡി​ലാ​ണ് സം​ഭ​വം.
യുവതിയെ ആക്രമിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈ​വ​ര്‍ പ​ന​ങ്ങാ​ട് കൂ​നേ​ല്‍ മാ​ക്കൂ​ല്‍ സു​ബീ​ഷി​നെ​ (38) ബാ​ലു​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. വ​ട്ടോ​ളി ബ​സാ​റി​ലേ​ക്ക് ഓ​ട്ടോ​യി​ല്‍ ക​യ​റി​യ യു​വ​തി​യോ​ട് ഓട്ടോ ഡ്രൈ​വ​ര്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റുകയായിരുന്നു. ഇതോടെ ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും നിർത്താതെ പോയി. തു​ട​ര്‍​ന്ന്​ ഏ​ര്‍​വാ​ടി മു​ക്കി​ലെ​ത്തി​യ​പ്പോ​ള്‍ യുവതി ഓട്ടോയിൽ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

അതേസമയം, പെൺകുട്ടിയുടെ പരാതിയിൽ അറസ്റ്റ് ചെയ്ത ഓട്ടോ ഡ്രൈവർ സുബീഷിനെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി. ഇയാളെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.