ബാലുശ്ശേരിയില്‍ ഇരുപത്തിമൂന്നുകാരി പാറക്കുളത്തില്‍ ചാടി മരിച്ചു
ബാലുശ്ശേരി: പാറക്കുളത്തില്‍ ചാടി ഇരുപത്തിമൂന്നുകാരിയായ യുവതി മരിച്ചു. നന്മണ്ട പലരാട് പാറക്കുഴിയില്‍ മീത്തല്‍ ശിശിരയാണ് മരിച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ യുവതിയെ കാണാതായി. ഇക്കാര്യം ചൂണ്ടിക്കാട്ടി ശിശിരയുടെ ഭര്‍ത്താവ് ബാലുശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് നരിക്കുനി, വെള്ളിമാടുകുന്ന്, മീഞ്ചന്ത എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘം നടത്തിയ തിരച്ചിലില്‍ 1:20 ഓടെയാണ് മൃതദേഹം കണ്ടെത്തി പുറത്തെടുത്തത്.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.