ബാലുശ്ശേരി എ.എസ്.ഐ ഉള്ളിയേരി കൊയക്കാട് കൊളോറത്ത് ഗിരീഷ് കുമാര്‍ അന്തരിച്ചു


പേരാമ്പ്ര: ബാലുശ്ശേരി എ.എസ്.ഐ ഉള്ളിയേരി കൊയക്കാട് കൊളോറത്ത് ഗിരീഷ് കുമാര്‍ അന്തരിച്ചു. നാല്പത്തിയെട്ട് വയസ്സായിരുന്നു. ഇന്ന് രാവിലെ നെഞ്ച് വേദനയെത്തുടര്‍ന്ന് മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരും.

പൊലീസ് ഉദ്യോഗസ്ഥനായി 27 വര്‍ഷം സേവനമനുഷ്ടിച്ച ഗിരീഷ് കുമാറിന് മികച്ച പൊലീസ് ഉദ്യോഗസ്ഥനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും ലഭിച്ചിട്ടുണ്ട്. ഉണ്ണിനായരുടെയും തങ്കയുടെയും മകനാണ്. ദിവ്യ ഭാര്യയാണ്. ഗായത്രി ഏക മകളാണ്.