ബാലികയെ ലൈംഗികമായി ഉപദ്രവിച്ചു; പ്രതിക്ക് ആറ് വര്‍ഷം കഠിന തടവും ഇരുപത്തിഅയ്യായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി


കൊയിലാണ്ടി: ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് ആറ് വര്‍ഷം കഠിന തടവും ഇരുപത്തിഅയ്യായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി. പിഴ സംഖ്യ അടച്ചില്ലെങ്കില്‍ എട്ടു മാസം കൂടെ തടവ് ശിക്ഷ അനുഭവിക്കണം.

മരിതോങ്കര സ്വദേശി അട്ടപ്പാടി അനി എന്നറിയപ്പെടുന്ന മാവുള്ള പറമ്പില്‍ അനില്‍കുമാറിന്(40) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് അനില്‍ ടി. പി ശിക്ഷ വിധിച്ചത്.

2018 ല്‍ ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബാലികയെ പ്രതി വീട്ടില്‍ വെച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുറ്റ്യാടി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോഴിക്കോട് റൂറല്‍ എസ്.ഐ പി.പി ലളിതയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം പൂര്‍ത്തിയാക്കിയത്. പ്രോസിക്യുഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി ജെതിന്‍ ഹാജരായി.