ബാക്ക് അപ്പ് ചെയ്യുന്ന ചാറ്റുകളും വാട്സ്ആപ്പില്‍ ഇനി സുരക്ഷിതം; സമ്പൂർണ എന്‍ക്രിപ്ഷന്‍ അവതരിപ്പിച്ചു, അറിയാം വാട്സ്ആപ്പിന്റെ പുതിയ ഫീച്ചര്‍
ഉപയോക്താക്കളുടെ വിവരങ്ങള്‍ക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്ന അപ്ഡേഷനുമായി വാട്സ്ആപ്പ്. ചാറ്റ് ബാക്കപ്പുകൾക്ക് എൻഡ്-ടു-എന്‍ഡ് എൻക്രിപ്ഷന്റെ അധിക പരിരക്ഷ ഉറപ്പാക്കുന്ന പുതിയ ഫീച്ചറാണ് ടെക് ഭീമൻമാർ അവതരിപ്പിച്ചിരിക്കുന്നത്.
ഐ.ഒ.എസ്, ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് പുതിയ ഫീച്ചർ ലഭ്യമായിത്തുടങ്ങും. ബഗുകളൊന്നുമില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി കമ്പനി ശ്രമിക്കുന്നതിനാൽ ആദ്യ ആഴ്ചകളിൽ ചാറ്റ് ബാക്കപ്പ് എൻക്രിപ്ഷൻ പതുക്കെ മാത്രമേ ലഭ്യമാകൂ. തുടർന്നുള്ള ആഴ്ചകളിൽ ഇത് വേഗത്തിലാകും. കഴിഞ്ഞ മാസം ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സുക്കർബർഗ് ഈ സുരക്ഷ ഫീച്ചറിനെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ സൂചന നൽകിയിരുന്നു.
എന്താണ് ചാറ്റ് ബാക്കപ്പ് എന്‍ക്രിപ്ഷന്‍? എങ്ങനെ സജ്ജമാക്കാം?
വാട്സ്ആപ്പ് സന്ദേശങ്ങൾ നിലവിൽ എൻഡ്-ടു-എന്‍ഡ് എൻക്രിപ്റ്റഡ് ആണ്. അതായത്, സന്ദേശം അയക്കുന്നയാളും സ്വീകരിക്കുന്നയാളുമല്ലാതെ മൂന്നാമതൊരാൾ അത് കാണുന്നില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സന്ദേശങ്ങർ അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ഉപകരണങ്ങളിലല്ലാതെ വാട്സ്ആപ്പിന്റെ സെർവറിൽ പോലും സന്ദേശങ്ങൾ സൂക്ഷിക്കുന്നില്ല.
എന്നാല്‍, ചാറ്റ് ക്ലൗഡിലേക്ക് അപ്ലോഡ് ചെയ്യുമ്പോൾ അവ എൻക്രിപ്റ്റഡായിരിക്കില്ല. അതായത്, വ്യത്യസ്ത ആപ്പുകളിലും സേവനങ്ങളിലും ഒരേ പാസ്വേഡ് ഉപയോഗിക്കുന്ന ഉപയോക്താക്കൾ ഹാക്കിങ്ങിന് ഇരയാകാൻ സാധ്യത കൂടുതലാണ്.
വാട്സ്ആപ്പ് ബാക്കപ്പുകൾ ക്ലൗഡിൽ സംരക്ഷിക്കാനും അനധികൃതമായി മറ്റുള്ളവർ പ്രവേശിക്കുന്നത് തടയാനും സഹായിക്കുന്നതാണ് പുതിയ സവിശേഷത. പാസ്വേഡോ 64 അക്ക എൻക്രിപ്ഷൻ കീയോ ഉപയോഗിച്ച് എൻക്രിപ്റ്റ് ചെയ്തിരിക്കുന്നതിനാൽ നമ്മുടെ ഡേറ്റക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കാനാകും. ഇതോടെ വാട്സ്ആപ്പ് ബാക്കപ്പുകൾ നിങ്ങൾക്ക് മാത്രമാകും കൈകാര്യം ചെയ്യാനാകുക. എൻക്രിപ്ഷൻ കീ ഉപയോഗിക്കാതെ ബാക്കപ്പ് അൺലോക്ക് ചെയ്യാൻ സാധിക്കില്ല.
വാട്സ്ആപ്പ് സെറ്റിങ്സ്> ചാറ്റുകൾ> ചാറ്റ് ബാക്കപ്പ്> എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ബാക്കപ്പ് എന്നിങ്ങനെ സന്ദർശിച്ചാല്‍ നിങ്ങളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടിൽ ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കാം. ഉപയോക്താക്കൾക്ക് അവരുടെ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്ത ബാക്കപ്പിനായി ഒരു പാസ്വേഡ് അല്ലെങ്കിൽ 64 അക്ക എൻക്രിപ്ഷൻ കീ സൃഷ്ടിക്കാന്‍ കഴിയും. ലോകത്ത് മറ്റൊരു മെസേജിങ് സർവീസും ഇത്തരത്തിൽ ഒരു സൗകര്യം നൽകുന്നില്ലെന്നാണ് വാട്സ്ആപ്പിന്റെ അവകാശവാദം.
എന്‍ഡ് റ്റു എന്‍ഡ് എന്‍ക്രിപ്റ്റഡ് ബാക്ക് അപ്പ് എങ്ങനെ ചെയ്യാം