ബാംഗ്ലൂരിൽ വാഹനാപകടത്തിൽ കൊയിലാണ്ടി സ്വദേശിയായ വിദ്യാർത്ഥി മരിച്ചു


കൊയിലാണ്ടി: ബാംഗ്ലൂരിൽ വാഹനാപകടത്തിൽ കൊയിലാണ്ടി സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. വൈറ്റ്ഫീൽഡിൽ സ്കൂട്ടറും ബി.എം.ടി.സി. ബസും കൂട്ടിയിടിച്ചായിരുന്നു അപകടം. കൊയിലാണ്ടി ബീച്ച് റോഡ് മർക്കുറി വീട്ടിൽ റഷീദ് തങ്ങളുടെ മകൻ മുഹമ്മദ് മബിനാൻ (16) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ഇവരെ നിംഹാൻസിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ടായിരുന്നു അപകടം.

ലിംഗരാജപുരം ജ്യോതി ഹൈസ്കൂളിൽ പത്താംക്ലാസ് വിദ്യാർഥി ആയിരുന്നു മുഹമ്മദ് മബിനാൻ. ബെംഗളൂരുവിൽ സ്ഥിരതാമസമായിരുന്ന കുടുംബം മുഹമ്മദ് മബിനാന്റെ പരീക്ഷ കഴിഞ്ഞതിനാൽ തിങ്കളാഴ്ച നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. നാട്ടിൽ കൊണ്ടുപോകാനുള്ള സാധനങ്ങളെല്ലാം തയ്യാറാക്കിവെച്ചശേഷം സുഹൃത്തുക്കൾക്കൊപ്പം പുറത്തേക്കിറങ്ങിയപ്പോഴായിരുന്നു അപകടം.

വൈറ്റ് ഫീൽഡിലായിരുന്നു ഇവരുെട താമസം. മാതാവ്: ഷരീഫ ബീവി. സഹോദരങ്ങൾ: മുഹാദ്, ഹന്നത്ത് ബീവി, ഹന്ന. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം തിങ്കളാഴ്ച രാവിലെ കെ.എം.സി.സി.യുടെ നേതൃത്വത്തിൽ നാട്ടിലേക്ക്‌ കൊണ്ടുപോകും.