ബസ്സിൽ വച്ച് പെൺകുട്ടിയെ ശല്യം ചെയ്ത യുവാവിനെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു


കൊയിലാണ്ടി: സ്വകാര്യ ബസ്സിൽ വച്ച് പെൺകുട്ടിയെ ശല്യം ചെയ്ത യുവാവിനെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. ഈസ്റ്റ്ഹിൽ സ്നേഹ ഹൗസിൽ രാഹുൽ (32) ആണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച വൈകീട്ട് കോഴിക്കോട് കണ്ണൂർ റൂട്ടിലോടുന്ന ബസ്സിൽ നന്തിയിൽ വെച്ചാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് രാത്രിയോടെ കൊയിലാണ്ടി പോലീസിൻ്റെ പിടിയിലായത്.

ഇയാൾ സ്ഥിരമായി സ്ത്രീകളെ ശല്യം ചെയ്യുന്ന ആളാണെന്നും ആദ്യമായാണ് ഇയാൾക്കെതിരെ പരാതി ലഭിക്കുന്നതെന്നും കൊയിലാണ്ടി പോലീസ് പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി. എസ്.ഐമാരായ ‘ എസ്. ശ്രീജേഷ്, അനൂപ്, ഹെറാൾഡ് ജോർജ്ജ്, തുടങ്ങിയവരാണ് കേസ് അന്വേഷിക്കുന്നത്