ബലിപെരുന്നാള്‍ പ്രാര്‍ത്ഥനക്ക് കൂടുതല്‍ വിശ്വാസികളെ പങ്കെടുപ്പിക്കാന്‍ അനുവദിക്കണം; മുസ്ലിം ലീഗ്
മേപ്പയ്യൂര്‍: ജൂലൈ 21 ന് നടക്കുന്ന ബലി പെരുന്നാള്‍ നിസ്‌കാരത്തിന് കൂടുതല്‍ വിശ്വാസികള്‍ക്ക് അവസരം നല്‍കണമെന്ന് മുസ്‌ലിം ലീഗ്. സാമൂഹ്യ അകലം പൂര്‍ണ്ണമായും പാലിച്ച് പള്ളിയില്‍ പരമാവധി വിശ്വാസികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കണമെന്ന് മുസ്‌ലിം ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മറ്റി ആവിശ്യപ്പെട്ടു.
യോഗത്തില്‍ പ്രസിഡന്റ് എം.കെ അബ്ദുറഹ്‌മാന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എം കുഞ്ഞമ്മദ് മദനി, പി.കെ.കെ അബ്ദുള്ള, കെ.എം.എ അസീസ്, മുജീബ് കോമത്ത്, കെ.പി കുഞ്ഞബ്ദുള്ള, ഇസ്മായില്‍ കീഴ്‌പ്പോട്ട് എന്നിവര്‍ സംസാരിച്ചു.ജനറല്‍ സെക്രട്ടറി എം.എം അഷ്റഫ് സ്വാഗതവും ട്രഷറര്‍ അന്‍വര്‍ കുന്നങ്ങാത്ത് നന്ദിയും പറഞ്ഞു.