ഫോണ്‍ വാങ്ങിയ പണം നല്‍കാമെന്ന വ്യാജേന വിളിച്ചു വരുത്തി, മുളിയങ്ങള്‍ സ്വദേശിയായ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് അയല്‍വാസികളായ ചെറുപ്പക്കാര്‍


പേരാമ്പ്ര: മുളിയങ്ങല്‍ സ്വദേശിയായ യുവാവിനെ അയല്‍വാസികളായ ചെറുപ്പക്കാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മുളിയങ്ങല്‍ മീത്തല്‍ മുഹമ്മദ് യാസീന്‍ ( 23)ആണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം.

ഫോണ്‍ വാങ്ങിയ പണം നല്‍കാമെന്ന വ്യാജേന മുഹമ്മദ് യാസീനെ വിളിച്ചു വരുത്തിയതിന് ശേഷം യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. തലക്കും മുഖത്തും ക്രൂരമായി മര്‍ദ്ദനമേറ്റ യുവാവിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കൊടുവാളും, എമര്‍ജന്‍സിയും ഉപയോഗിച്ച് തലക്കും മുഖത്തും അടിക്കുകയായിരുന്നുവെന്നാണ് പരാതി. അടിയേറ്റ് നിലത്തു വീണ യാസിനെ നാവിക്ക് ചവിട്ടിയതായും പരാതിയിൽ പറയുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പേരാമ്പ്ര പോലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.