ഫോണില്‍ ഗെയിം കളിക്കുന്നത് വിലക്കി; നോയിഡയില്‍ പതിനഞ്ചുകാരന്‍ ആത്മഹത്യ ചെയ്തു


നോയിഡ: മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നത് മാതാപിതാക്കള്‍ വിലക്കിയതിന് പിന്നാലെ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത് പതിനഞ്ചുകാരന്‍. നോയിഡയിലാണ് സംഭവം. നോയിഡയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് ചാടിയായിരുന്നു പതിനഞ്ചുകാരന്റെ ആത്മഹത്യ. ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ സെക്ടര്‍ 110ലെ വീട്ടില്‍ നിന്ന് ബുധനാഴ്ച വൈകുന്നേരത്തോടെ കാണാതാവുകയായിരുന്നു.

മുഴുവന്‍ സമയവും മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നത് രക്ഷിതാക്കള്‍ വിലക്കിയതിന് പിന്നാലെയായിരുന്നു കുട്ടിയെ കാണാതായത്. രാത്രി എട്ട് മണിയോടെയാണ് കുട്ടിയെ കാണുന്നില്ലെന്ന് രക്ഷിതാക്കള്‍ പൊലീസില്‍ അറിയിക്കുന്നത്. വീടിന് സമീപം തന്നെയുള്ള നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുന്നില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അന്വേണം ആരംഭിച്ച് പൊലീസ്.