ഫാമിലെ മുഴുവൻ തൊഴിലാളികൾക്കും മാസത്തിൽ പൂർണ്ണമായും തൊഴിൽ ലഭിക്കാൻ സംവിധാനമൊരുക്കണമെന്ന് ഗവ. ഫാം അഗ്രികൾചറൽ ഫാം വർക്കേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി)


പേരാമ്പ്ര: ഫാമിലെ മുഴുവൻ തൊഴിലാളികൾക്കും മാസത്തിൽ പൂർണ്ണമായും തൊഴിൽ ലഭിക്കാൻ സംവിധാനമൊരുക്കണമെന്ന് ഗവ. ഫാം അഗ്രികൾചറൽ ഫാം വർക്കേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി) കൂത്താളി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി പി.കെ. നാസർ ഉദ്ഘാടനം ചെയ്തു.

ടി.പി. രജില അധ്യക്ഷത വഹിച്ചു .യൂണിയൻ ജില്ലാ സെക്രട്ടറി കെ. ദാമോദരൻ സംഘടനാ റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി പി.കെ. സുരേഷ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സി.പി.ഐ ചക്കിട്ടപാറ ലോക്കൽ സെക്രട്ടറി വി.വി. കുഞ്ഞിക്കണ്ണൻ അഭിവാദ്യം അർപ്പിച്ചു.

വി.കെ. ആയിഷ (പ്രസിഡൻ്റ്), ടി.പി. രജില (വൈസ് പ്രസിഡൻ്റ്) പി.കെ. സുരേഷ് (സെക്രട്ടറി)
പി.പി. ശിവദാസൻ (ജോയിൻ്റ് സെക്രട്ടറി) നിഷ. എ എന്നിവർ ഭാരവാഹികളായി 15 അംഗ എക്സിക്യുട്ടീവ് കമ്മറ്റിയെയും തെരഞ്ഞെടുത്തു. ഡിസംബർ 19 ന് പേരാമ്പ്രയിൽ നടക്കുന്ന ജില്ലാ സമ്മേളനം വിജയിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി പി.കെ. നാസർ ഉദ്ഘാടനം ചെയ്യുന്നു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.