ഫറോക്ക് ടിപ്പു കോട്ട സംരക്ഷണം വിദഗ്​ധരുമായി ചര്‍ച്ച ഉടന്‍; മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്


ഫ​റോ​ക്ക്: സാ​മ്രാ​ജ്യ​ത്വ വി​രു​ദ്ധ പോ​രാ​ട്ട​ങ്ങ​ളു​ടെ മു​ന്ന​ണി പോ​രാ​ളി​യാ​യ ടി​പ്പു സു​ല്‍​ത്താ​െന്‍റ ഓ​ര്‍​മ​ക​ള്‍ ജ്വ​ലി​ച്ചു നി​ല്‍​ക്കു​ന്ന ഫ​റോ​ക്ക് ടി​പ്പു കോ​ട്ട സം​ര​ക്ഷ​ണം സ​ര്‍​ക്കാ​റി​െന്‍റ ഉ​ത്ത​ര​വാ​ദി​ത്ത​മാ​യി ക​ണ​ക്കാ​ക്കി ഏ​റ്റെ​ടു​ത്ത് സം​ര​ക്ഷി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ വി​ദ​ഗ്ധ​രു​മാ​യി ഉ​ട​ന്‍ ച​ര്‍​ച്ച ന​ട​ത്തു​മെ​ന്ന് പൊ​തു​മ​ര​ത്ത്-ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ചൊ​വ്വാ​ഴ്ച കോ​ട്ട​യും പ​രി​സ​ര​വും സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി.

സം​ര​ക്ഷി​ത ച​രി​ത്ര സ്മാ​ര​ക​മെ​ന്ന നി​ല​യി​ല്‍, കോ​ട്ട​യും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭൂ​മി​യി​ലും കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ളും പ​ഠ​ന​വും അ​നി​വാ​ര്യ​മാ​ണ്. ഇ​താ​ടൊ​പ്പം ഇ​വി​ടെ നി​ല​വി​ലു​ള്ള​തും നേ​ര​ത്തെ പ്രാ​ഥ​മി​ക പ​ര്യ​വേ​ക്ഷ​ണ​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​യ​തു​മാ​യ നി​ര​വ​ധി അ​മൂ​ല്യ​മാ​യ ച​രി​ത്ര ശേ​ഷി​പ്പു​ക​ളു​ടെ സം​ര​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട്.

കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ള്‍ തു​ട​രു​ന്ന​തി​നാ​ല്‍, നി​യ​മ വ​ശ​ങ്ങ​ള്‍​ക്കൊ​പ്പം കോ​ട്ട​ഭൂ​മി​യു​ടെ അ​ന​ന്ത സാ​ധ്യ​ത​ക​ള്‍ പ​രി​ശോ​ധി​ച്ച്‌ ടൂ​റി​സം വ​കു​പ്പി​നെ​യും കൂ​ട്ടി​യി​ണ​ക്കി​യു​ള്ള ബൃ​ഹ​ദ് പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്യും. ഇ​തി​നാ​യി ച​രി​ത്രം, ഗ​വേ​ഷ​ണം, പു​രാ​വ​സ്തു തു​ട​ങ്ങി​യ ബ​ന്ധ​പ്പെ​ട്ട എ​ല്ലാ മേ​ഖ​ല​ക​ളി​ലേ​യും വി​ദ​ഗ്ധ​രു​മാ​യും കൂ​ടി​യാ​ലോ​ചി​ക്കും.

ജ​നാ​ഭി​ലാ​ഷം കൂ​ടി പ​രി​ഗ​ണി​ച്ചു​ള്ള സ​മ​ഗ്ര പ​ദ്ധ​തി​ക്കാ​കും പ്രാ​ധാ​ന്യം ന​ല്‍​കു​ക. കോ​ള​നി വി​രു​ദ്ധ പോ​രാ​ട്ട​ങ്ങ​ളു​ടെ ഏ​റ്റ​വും വ​ലി​യ സ്മാ​ര​ക​ങ്ങ​ളി​ലൊ​ന്നാ​ണ് ടി​പ്പു കോ​ട്ട. കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ള്‍ വേ​ഗ​ത്തി​ല്‍ തീ​ര്‍​പ്പാ​ക്കാ​നാ​കു​മോ എ​ന്നു​കൂ​ടി പ​രി​ശോ​ധി​ക്ക​ണം. കേ​സു​ക​ള്‍ അ​ന​ന്ത​മാ​യി നീ​ളു​ന്ന​ത് ഇ​തു​പോ​ലു​ള്ള ച​രി​ത്ര സ്മാ​ര​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തെ ബാ​ധി​ക്ക​രു​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ബേ​പ്പൂ​ര്‍ മ​ണ്ഡ​ലം ​െഡ​വ​ല​പ്മെന്‍റ് മി​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ എം. ​ഗി​രീ​ഷ്, ഒ.​ആ​ര്‍. മ​ധു, പി.​പി. രാ​മ​ച​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​രും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.