ഫറോക്കില്‍ മുലയൂട്ടുന്നതിനിടെ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു


ഫ​റോ​ക്ക്: മു​ല​യൂ​ട്ടു​ന്ന​തി​നി​ടെ നാ​ലു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു. മ​ണ്ണൂ​ര്‍ വ​ള​വി​ല്‍ വാ​ട​ക വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ സെ​ല്‍​വി – ക​ണ്ണ​ന്‍ ദമ്പതിക​ളു​ടെ നാ​ലു​മാ​സം പ്രാ​യ​മാ​യ കു​ഞ്ഞാ​ണ് അ​മ്മ മു​ല​യൂ​ട്ടു​ന്ന​തി​നി​ടെ ശ്വാ​സ​ത​ട​സ്സം അ​നു​ഭ​വ​പ്പെ​ട്ട് മ​രി​ച്ച​ത്.

സാ​മ്പ​ത്തി​ക​മാ​യി ഒ​ന്നു​മി​ല്ലാ​തി​രു​ന്ന കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ന്‍ ഫ​റോ​ക്ക്, മെ​ഡി​ക്ക​ല്‍ കോ​ള​ജ് സ്​​റ്റേ​ഷ​നു​ക​ളി​ലെ പൊ​ലീ​സി​ന്‍റെ അ​ഭ്യ​ര്‍​ഥ​ന പ്ര​കാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ട്രോ​മ കെ​യ​ര്‍ വ​ള​ന്‍​റി​യ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും ന​ല്‍​കി.

പോ​സ്​​റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം വെ​സ്​​റ്റ്ഹി​ല്‍ ശ്മ​ശാ​ന​ത്തി​ല്‍ സം​സ്ക​രി​ച്ചു.