പ്ലസ് വൺ പരീക്ഷ ടൈംടേബിൾ പുതുക്കി; പരീക്ഷ സെപ്റ്റംബർ ആറ് മുതൽ 27 വരെ


തിരുവനന്തപുരം: ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ ടൈം ടേബിളുകൾ പുതുക്കി. സെപ്റ്റംബർ 6 മുതൽ 16 വരെ ഹയർ സെക്കൻഡറി പരീക്ഷ എന്നത് പുതുക്കിയ ടൈംടേബിൾ പ്രകാരം 6 മുതൽ 27 വരെയാകും.

7 മുതൽ 16 വരെ നടത്താനിരുന്ന വിഎച്ച്എസ്ഇ പരീക്ഷ 7 മുതൽ 27 വരെയാകും. പരീക്ഷകൾക്കിടയിലെ ഇടവേള കൂട്ടിയാണ് പുതിയ ടൈംടേബിൾ പുറത്തിറക്കിയത്