പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധം; കീഴരിയൂരില്‍ പന്തം കൊളുത്തി പ്രകടനം നടത്തി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി


മേപ്പയ്യൂര്‍: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ യു.പി പൊലീസ് അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് കീഴരിയൂരില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി.

യു.പിയില്‍ ലഖിംപുര്‍ മേഖലയില്‍ സംഘര്‍ഷബാധിത പ്രദേശവും കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെയും സന്ദര്‍ശിക്കാനെത്തിയതായിരുന്നു പ്രിയങ്ക ഗാന്ധി. മരിച്ച കര്‍ഷകരുടെ കുടുംബങ്ങളെ പ്രിയങ്ക ഗാന്ധി സന്ദര്‍ശിക്കുമെന്ന് അറിയിച്ചതിന് പിന്നാലെ യു.പി പൊലീസ് പ്രിയങ്കയെ വീട്ടു തടങ്കലിലാക്കിയിരുന്നു. ഇത് വകവെക്കാതെ അവർ വീട്ടില്‍ നിന്നും പുറത്തിറങ്ങുകയും സംഘര്‍ഷബാധിത പ്രദേശത്തേക്ക് തിരിക്കുകയുമായിരുന്നു. തുടര്‍ന്നാണ് യു.പി പൊലീസ് പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തത്.

കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ഇടത്തിൽ ശിവൻ, രാജേഷ് കീഴരിയൂർ, ചുക്കോത്ത് ബാലൻ നായർ, ബി.ഉണ്ണികൃഷ്ണൻ, കെ.ബാബു, ടി.കെ ഗോപാലൻ, കെ.കെ.ദാസൻ, നെല്ലാടി ശിവാനന്ദൻ, കെ.എം.വേലായുധൻ, ഒ.കെ.കുമാരൻ, കെ.സി.രാജൻ, പി.കെ.ഗോവി നന്ദൻ, പാറക്കീൽ അശോകൻ ഇടത്തിൽ രാമചന്ദ്രൻ, ശശി കല്ലട എന്നിവർ നേതൃത്വം നൽകി.