പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചു; പേരാമ്പ്ര പാലേരി സ്വദേശി നൗഷാദ് പോക്‌സോ നിയമപ്രകാരം അറസ്റ്റിൽ


പേരാമ്പ്ര: പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റിൽ. പാലേരി സ്വദേശിയായ മുപ്പത്തിരണ്ട് വയസുള്ള നൗഷാദിനെയാണ് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ വകുപ്പു പ്രകാരം കേസെടുത്ത് പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

പലതവണയായി നൗഷാദ് പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് മൊഴി. പെണ്‍കുട്ടി നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പ്രതി കുട്ടിയെ ആദ്യമായി പീഡിപ്പിച്ചത്. പിന്നീട് പല തവണ പീഡനം തുടർന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പേരാമ്പ്ര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. സജീവ് കുമാറിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ ശ്രീജിത്ത്, സി.പി.ഒ അജീഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.