പ്രാക്ടിക്കല്‍ പരീക്ഷ ഡ്യൂട്ടിക്കെത്തിയ അധ്യാപകന്‍ പേരാമ്പ്രയില്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

പേരാമ്പ്ര: എസ്.എസ്.എല്‍.സി. ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിനികളെ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചുവെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. അവിടനെല്ലൂര്‍ രവീന്ദ്രനിവാസില്‍ പ്രമോദിനെയാണ് (44) പോക്‌സോ കേസില്‍ പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്.

കായണ്ണ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് ഇന്‍വിജിലേറ്ററായി എത്തിയതാണ് പ്രമോദ്. പരീക്ഷയ്ക്ക് കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതിനിടെ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിക്കുകയായിരുന്നുവെന്നാണ് കുട്ടികള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. മേയ് അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം.

പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് ശേഷം വിദ്യാര്‍ഥിനികള്‍ സംസാരിച്ചപ്പോഴാണ് അധ്യാപകന്റെ അസ്വാഭാവികമായ പെരുമാറ്റത്തെപ്പറ്റി പരാമര്‍ശമുണ്ടായത്. മറ്റുള്ളവര്‍ക്കും സമാനമായ അനുഭവമുണ്ടായെന്ന് മനസ്സിലായപ്പോള്‍ പരാതി നല്‍കുകയായിരുന്നു. മൂന്ന് വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ പരാതിയില്‍ മൂന്ന് കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കോഴിക്കോട് പോക്‌സോ കോടതി ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.