പ്രശസ്ത കായിക പരിശീലകനായ ഒ.എം.നമ്പ്യാര്‍ അന്തരിച്ചു


കോഴിക്കോട്: പ്രശസ്ത കായിക പരിശീലകനായ ഒ.എം.നമ്പ്യാര്‍ അന്തരിച്ചു. വടകരയിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

1984ലെ ഒളിമ്പിക്‌സില്‍ പി.ടി ഉഷയുടെ പരിശീലകനായിരുന്നു. 1986ല്‍ രാജ്യം പത്മശ്രീയും 2021ല്‍ ദ്രോണാചാര്യ അവാര്‍ഡും നല്‍കി ആദരിച്ചിട്ടുണ്ട്. മികച്ച പരിശീലകനുള്ള ദ്രോണാചാര്യ അവാര്‍ഡ് ലഭിക്കുന്ന ആദ്യ വ്യക്തിയാണ് ഒ.എം നമ്പ്യാര്‍.

ഒതയോത്ത് മാധവൻ നമ്പ്യാർ എന്ന പരിശീലകൻ ഒരുകാലത്ത് ഇന്ത്യൻ കായികരംഗത്ത് പരിശീലകരുടെ പര്യായമായിരുന്നു. ഇന്ത്യൻ അത്‌ലറ്റിക്ലിന് ലോകത്ത് പേരും പെരുമയും ഉണ്ടാക്കിയത് നമ്പ്യാരെന്ന പരിശീലകനും അദ്ദേഹത്തിൻറെ ശിഷ്യ പി.ടി ഉഷയുമാണ്. പതിനാലര വർഷം ഉഷയെ നമ്പ്യാർ പരിശീലിപ്പിച്ചു. ഇക്കാലയളവിൽ രാജ്യാന്തര തലത്തിൽ ഈ ഗുരുവും ശിഷ്യയും ഇന്ത്യൻ കായിക രംഗത്തിന് നൽകിയ സംഭാവനകൾ ഏറെയാണ്. ഒ എം നമ്പ്യാരെ ആദരിക്കാനാണ് 1985 ൽ പരിശീലകർക്കായി ദ്രോണാചാര്യ പുരസ്കാരം ഏർപ്പെടുത്തിയത്.

രണ്ട് ഒളിമ്പിക്‌സ്, നാല് ഏഷ്യാഡ്, ഒരു വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങി നിരവധി അന്താരാഷ്ട്ര കായിക മത്സരങ്ങളില്‍ പരിശീലകനായി പങ്കെടുത്ത ഒ എം നമ്പ്യാരെ പത്മ പുരസ്‌കാരം നല്‍കി രാഷ്ട്രം ആദരിച്ചിരുന്നു.