പ്രവാസികളുടെ ഈസ്റ്റ് പേരാമ്പ്ര മഹല്ല് കൂട്ടായ്മയെ നയിക്കാന്‍ പുതിയ സാരഥികള്‍; അറിയാം പുതിയ ഭാരവാഹികളാരെല്ലാമെന്ന്
പേരാമ്പ്ര: കൂത്താളി പഞ്ചായത്തിലെ പ്രവാസി കൂട്ടായ്മയാണ് ഈസ്റ്റ് പേരാമ്പ്ര മഹല്ല് കൂട്ടായ്മ (ജിസിസി). 2022 വര്‍ഷത്തെ ജിസിസിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രാദേശികമായി സാമൂഹ്യ ക്ഷേമം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി നിരവധി മേഖലകളില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്നതാണ് കൂട്ടായ്മ.
ഈസ്റ്റ് പേരാമ്പ്ര മഹല്ല് കൂട്ടായ്മയുടെ പുതിയ ഭാരവാഹികളായി യൂസഫ് മഷാല്‍ (സൗദി) ചെയര്‍മാന്‍ എ. എം മുനീര്‍ (യു.എ.ഇ) ജനറല്‍ കണ്‍വീനര്‍ അഫ്‌സല്‍ പി.കെ (ഖത്തര്‍) ട്രഷറര്‍ മുഹമ്മദ് കെ.കെ (ഖത്തര്‍) ചീഫ് കോര്‍ഡിനേറ്റര്‍ കരീം കെ.പി (ഒമാന്‍) മുഹമ്മദ് കൂത്താളി(യു.എ.ഇ) വൈസ്. ചെയര്‍, എന്‍.പി.എ റഹ്‌മാന്‍ (ഖത്തര്‍) റിയാസ് വി.സി (ഖത്തര്‍) കണ്‍വീനര്‍മാര്‍. വിവിധ രാജ്യങ്ങളിലെ കോഡിനേറ്റര്‍മാരായി
നൗഷാദ് കരുവത്ത്കണ്ടി (ഖത്തര്‍), മുനീര്‍ കല്ലാചീമ്മല്‍ (യു.എ.ഇ), ജംഷീര്‍ കണ്ണോത്ത് (ഒമാന്‍), ഷംസീര്‍ കുട്ടികുന്നുമ്മല്‍ (സഊദി),
അസ്ലം കുട്ടികുന്നുമ്മല്‍ (ഖുവൈത്ത്), റംഷാദ് ടി. എന്‍ (ബഹ്റൈന്‍)
എന്നിവരെ തെരഞ്ഞെടുത്തു.
വിവിധ വകുപ്പുകളുടെ തലവന്മാര്‍: മുഹമ്മദലി കെപി (വിദ്യാഭ്യാസം), എന്‍.പി അബ്ദുര്‍റഹ്‌മാന്‍ (ബിസിനസ്), റംഷാദ് ടി.എന്‍ (സാമൂഹ്യ ക്ഷേമം), യുസുഫ് ലൈബ (കലാ സാംസ്‌കാരികം), ഉനൈസ് സി എച്ച് (പി.ആര്‍&ഓഫീസ് അഡ്മിന്‍) എന്നിവരാണ്.
എക്‌സിക്യൂട്ടീവ് ഇലക്ഷനില്‍ മുന്‍ വിദ്യാഭ്യാസ സമിതി തലവന്‍ മുനീര്‍ വിപി അവതരിപ്പിച്ച പാനല്‍ വിജയിച്ചു. എട്ട് പുതു മുഖങ്ങളുള്ള പാനലില്‍ നിലവിലുള്ള പത്ത് അംഗങ്ങളും ഉള്‍പ്പെടുന്നു.
25 അംഗ എക്സിക്യൂട്ടീവില്‍ മുനീര്‍ എ എം, ഷഫീഖ് പി കെ, അസീസ് സികെ, അബ്ദുല്‍ കരീം കൊരഞ്ഞിക്കാട്, മുനീര്‍ കല്ലാച്ചിമേല്‍ എന്നിവര്‍ യു.എ. ഇയെ പ്രതിനിധികരിക്കുന്നു. എന്‍പിഎ റഹ്‌മാന്‍, മുഹമ്മദ് അലി കെപി, അഫ്സല്‍ പികെ, ജൗഹര്‍ കെകെ, നൗഷാദ് കെകെ, റിയാസ് വിസി ഖത്തറിനേയും കെ പി എ കരീം, ഉനൈസ് സി എച്ച്, ജംഷീര്‍ കണ്ണോത്ത് ഒമാനിനിയും പ്രതിനിധീകരിക്കുന്നു.
സൗദിയെ പ്രതിനിധീകരിക്കുന്നവര്‍ യൂസുഫ് മഷാല്‍, അസീസ് ടി, ഷംസീര്‍ കുട്ടിക്കുന്നുമ്മല്‍ എന്നിവരാണ്. അസ്ലം കുട്ടിക്കുന്നുമ്മല്‍, ശാക്കിര്‍ പികെ ഖുവൈത്തും റംഷാദ് ടി എന്‍, അബ്ദുര്‍റഹ്‌മാന്‍ പികെ ബഹ്റൈനും പ്രതിനിധീകരിക്കുന്നു. ഈ വര്‍ഷം തുടങ്ങിയ ജനറല്‍ കാറ്റഗറിയില്‍ മുഹമ്മദ് കൂത്താളി (യു.എ. ഇ), ഇബ്രാഹിം പാലാട്ടക്കാര (ബഹ്റൈന്‍), മുഹമ്മദ് കുരുവത്ത് കണ്ടി (ഖത്തര്‍) എന്നിവരാണ് അംഗങ്ങള്‍.