പ്രളയബാധിതരായ സഹോദരിമാര്‍ക്ക് കൈത്താങ്ങായി തുറയൂര്‍ പഞ്ചായത്ത് വനിതാ ലീഗ്
തുറയൂര്‍: തെക്കന്‍ ജില്ലകളിലെ പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങായി തുറയൂര്‍ പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി. ദുരന്തത്തില്‍ ഇരകളായ സഹോദരിമാര്‍ക്ക് വസ്ത്രങ്ങള്‍, നിസ്‌ക്കാരക്കുപ്പായങ്ങള്‍ എന്നിവ പഞ്ചായത്തിലെ വിവിധ കമ്മിറ്റികളുടെ കീഴില്‍ സമാഹരിച്ച് പ്രളയബാധിതര്‍ക്ക് എത്തിക്കുന്നതിന് വേണ്ടി വനിതാ ലീഗ് കമ്മിറ്റി മുന്നിട്ടിറങ്ങുകയായിരുന്നു.
മേപ്പയ്യൂരില്‍ വെച്ച് നടന്ന ചടങ്ങില്‍ പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് സൗഫി താഴെക്കണ്ടി, ജനറല്‍ സെക്രട്ടറി ഷര്‍മിന കോമത്ത് എന്നിവര്‍ ചേര്‍ന്ന് വസ്ത്രങ്ങള്‍ ഏറ്റുവാങ്ങി. തുറയൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ശരീഫ മണലും പുറത്ത്, കെ.കെ ഫാത്തിമ, എം.എം ആയിഷ, ഹാജിറ പാട്ടത്തില്‍, സറീന ഒളോറ, അഷീദ നടുക്കാട്ടില്‍, ടി.ടി ആയിഷ, ഒ.ഹസീന, സജ്ന മനത്താനത്ത്, കെ.ഷമീന എന്നിവര്‍ സംസാരിച്ചു.