പ്രമേഹം കാല്‍ കവര്‍ന്നപ്പോള്‍ കരുത്തേകി നാട്ടുകാര്‍; ചക്കിട്ടപാറ സ്വദേശി അശോകന് ചികിത്സ സഹായം കൈമാറി
പേരാമ്പ്ര: പ്രമേഹരോഗത്തെ തുടര്‍ന്ന് കാല്‍മുട്ടിന് താഴെ വെച്ച് മുറിച്ച് മാറ്റി ചികിത്സയില്‍ കഴിയുന്ന ചക്കിട്ടപാറയിലെ പുത്തന്‍പുരയില്‍ അശോകന് ചികിത്സ സഹായം കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിലാണ് ധനസഹായം കുടുംബത്തിന് കൈമാറിയത്.
കൂലി പണി എടുത്താണ് അശോകനും കുടുംബവും ജീവിക്കുന്നത്. എന്നാല്‍ പ്രമേഹത്തെ തുടര്‍ന്ന് കാല്‍മുട്ടിന് താഴെ മുറിച്ചുനമാറ്റേണ്ടി വന്നതോടെ ജീവിതം പ്രതിസന്ധിയിലായി. ഇതിനെ തുടര്‍ന്ന് പത്താം വാര്‍ഡിലെ ജനങ്ങള്‍ സമാഹരിച്ച ഒരു ലക്ഷത്തി പത്തിനൊന്നായിരത്തി മുന്നൂറ് രൂപയാണ് ഇന്ന് കുടുംബത്തിന് കൈമാറിയത്.