പ്രധാനമന്ത്രി നരേന്ദ്രമോദി അല്‍പസമയത്തിനകം രാജ്യത്തെ അഭിസംബോധന ചെയ്യും


ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി 8 45 ന് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത്. കഴിഞ്ഞ ദിവങ്ങളിലായി കൊവിഡ് കണക്കുകള്‍ വളരെയധികം വര്‍ധിക്കുകയാണ് ചെയ്യുന്നത്. രാജ്യം ലോക്ക്ഡൗണിലേക്ക് പേകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. എന്നാല്‍ നിയന്ത്രണത്തിന് ആവശ്യമായ തീരുമാനങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് എടുക്കാം. നിലവിലെ സ്ഥിതി അതി സങ്കീര്‍ണമായത് കൊണ്ട് തന്നെ കൊവിഡ് നിയന്ത്രണത്തിന് ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുമെന്ന് സൂചന.