പ്രതിസന്ധികളെ അതിജീവിച്ച് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ്; തീര്‍ത്ഥ ഹരിദാസിന് മേപ്പയ്യൂര്‍ ബ്ലൂമിംഗ് ആര്‍ട്‌സിന്റെ ആദരം


മേപ്പയ്യൂര്‍: ജന്മനാ തന്നെ ഇരുകാലുകളുടെയും ചലനശേഷി നഷ്ടപ്പെട്ട് വീല്‍ചെയറിലായ തീര്‍ത്ഥ ഹരിദാസിന് സ്.എസ്.എല്‍.സി.പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്. ഒന്നാം ക്ലാസ് മുതല്‍ വീല്‍ചെയറിലാണ് തീര്‍ത്ഥ സ്‌കുളിലെത്തിയത്. പരിമിതികളെ ഊര്‍ജമാക്കി പ്രകടനമാണ് തീര്‍ത്ഥ മികച്ച കാഴ്ച വെച്ചത്. മേപ്പയ്യൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നാണ് എസ്.എസ്.എല്‍.സി.പരീക്ഷ പാസായി ഉന്നത പഠനത്തിന് അര്‍ഹത നേടിയത്. കിണറുള്ളതില്‍ ഹരിദാസന്‍ ഉഷ ദമ്പതികളുടെ മകളാണ് തീര്‍ത്ഥ.

ബ്ലൂമിംഗ് ആര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ തീര്‍ത്ഥ പി ഹരിദാസനെ വീട്ടിലെത്തി ആദരിച്ചു. ബ്ലൂമിംഗ് പ്രസിഡന്റ് പി.കെ.രാധാകൃഷ്ണന്‍ അധ്യക്ഷനായി. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.എം.പ്രസീത ഉപഹാര സമര്‍പ്പണം നടത്തി. ബ്ലൂമിംഗ് സെക്രട്ടറി പി.കെ.അബ്ദുറഹ്‌മാന്‍, കെ.പി. രാമചന്ദ്രന്‍, ടി.ചന്ദ്രന്‍, സി.വിജീഷ്, ഇബ്രാഹീം വടക്കുമ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.