പ്രതിഷേധം ഫലംകാണുമോ?; കുറ്റ്യാടിയിൽ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചില്ല


കോട്ടയം: സിപിഎം വിമതര്‍ പ്രതിഷേധം ഉയര്‍ത്തിയ കുറ്റ്യാടി ഒഴിച്ചിട്ട് കേരള കോണ്‍ഗ്രസ് -എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ആറു ജില്ലകളിലായി 13 സീറ്റുകളിലാണ് ജോസ് വിഭാഗം മത്സരിക്കുന്നത്. പാലായില്‍ ജോസ് കെ. മാണി മത്സരിക്കും. കടുത്തുരുത്തിയില്‍ സ്റ്റീഫന്‍ ജോര്‍ജ് ആണ് സ്ഥാനാര്‍ഥി.

മ​റ്റ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍: റാ​ന്നി- അ​ഡ്വ.​പ്ര​മോ​ദ് നാ​രാ​യ​ണ​ന്‍, കാ​ഞ്ഞി​ര​പ്പ​ള്ളി-​എ​ന്‍. ജ​യ​രാ​ജ്, പൂ​ഞ്ഞാ​ര്‍-​സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍, ച​ങ്ങ​നാ​ശേ​രി-​ജോ​ബ് മൈ​ക്കി​ള്‍, തൊ​ടു​പു​ഴ-​പ്ര​ഫ. കെ.​ഐ. ആ​ന്‍റ​ണി, ഇ​ടു​ക്കി-​റോ​ഷി അ​ഗ​സ്റ്റി​ന്‍, പെ​രു​മ്ബാ​വൂ​ര്‍-​ബാ​ബു ജോ​സ​ഫ്, പി​റ​വം- സി​ന്ധു​മോ​ള്‍ ജേ​ക്ക​ബ്, ചാ​ല​ക്കു​ടി-​ഡെ​ന്നീ​സ് ആ​ന്‍റ​ണി, ഇ​രി​ക്കൂ​ര്‍-​സ​ജി കു​റ്റി​യാ​നി​മ​റ്റം.

കുറ്റ്യാടി മണ്ഡലം കേരള കോണ്‍ഗ്രസിന് വിട്ട് നല്‍കിയതില്‍ സിപിഎം വിമതര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ആയിരക്കണക്കിനു പ്രവര്‍ത്തകരാണ് കുറ്റ്യാടി വിട്ടുനല്‍കരുതെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയത്. കുറ്റ്യാടിയിൽ സിപിഎമ്മുമായി ആലോചിച്ച ശേഷമേ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കൂ എന്ന് ജോസ് പറഞ്ഞു.