പ്രതിരോധശക്തിക്കായി ‘കരുതലോടെ മുന്നോട്ട്’; പദ്ധതിക്ക് പേരാമ്പ്രയില്‍ തുടക്കമായി
പേരാമ്പ്ര: കോവിഡ് പശ്ചാത്തലത്തില്‍ കുട്ടികളുടെ പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനുള്ള ഹോമിയോ ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ (എച്ച്‌ഐബി) വിതരണം പദ്ധതി ‘കരുതലോടെ മുന്നോട്ട്’ പഞ്ചായത്ത് തല ഉദ്ഘാടനം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് നിര്‍വഹിച്ചു. സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായാണു വിദ്യാര്‍ഥികള്‍ക്കു ഹോമിയോ പ്രതിരോധ മരുന്ന് ലഭ്യമാക്കുന്നത്.
പേരാമ്പ്ര ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയില്‍ വച്ച് നടന്ന പരിപാടിയില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി പൊന്‍പറ, വാര്‍ഡ് മെമ്പര്‍ എന്‍.കെ സല്‍മ , മെഡിക്കല്‍ ഓഫീസര്‍ ഡോ.ബി നര്‍ദ, ബി.അമൃത, ടി.കെ സ്മിത എന്നിവര്‍ പങ്കെടുത്തു.