പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി കോഴിക്കോട്, കൂടുതല്‍ പൊലീസുകാരെ ഉള്‍പ്പെടുത്തും


കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പൊലീസുകാരെ ഉള്‍പ്പെടുത്താനുള്ള നടപടിയുമായി ജില്ലയിലെ പൊലീസ് നേതൃത്വം. ജില്ലയില്‍ മറ്റ് ഡ്യൂട്ടികളിലുള്ള മുഴുവന്‍ പൊലീസുകാരെയും സ്റ്റേഷനുകളിലേക്ക് തിരിച്ച് വിളിക്കാനാണ് തീരുമാനം. സ്‌പെഷ്യല്‍ വിങ്ങുകളില്‍ ജോലി ചെയ്യുന്ന പൊലീസുകാരെ സ്റ്റേഷനുകളിലേക്ക് മാറ്റി നിയമിക്കും. ഇവര്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവും. സ്‌പെഷ്യല്‍ വിങ്ങുകളില്‍ അത്യാവശ്യത്തിന് ഉദ്യോഗസ്ഥരെ മാത്രം അവശേഷിപ്പിച്ച് ബാക്കി എല്ലാവരെയും സ്റ്റേഷനുകളിലേക്ക് മാറ്റാനാണ് തീരുമാനം.