പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂവായിരത്തിലേക്ക്; ജില്ലയില്‍ ഇന്ന് 2,967 പേര്‍ക്ക് രോഗബാധ, ടി.പി.ആര്‍ 31.48 ശതമാനം


കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ച കൊവിഡ് അവലോകന യോഗം ചേരുന്നു. നിലവിലെ കൊവിഡ് സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. മുഖ്യമന്ത്രി ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുക്കുക.

മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി ഇപ്പോൾ അമേരിക്കയിലാണുള്ളത്. ഒപ്പം ആരോഗ്യ മന്ത്രി, ആരോഗ്യ വിദഗ്ധര്‍, തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി, വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

അതേസമയം സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ല. ഈ സാഹചര്യത്തില്‍ ഭാഗികമായ ലോക്ഡൗണുകള്‍ക്കാണ് സാധ്യത.

കൊവിഡ് രോഗബാധ രൂക്ഷമായി തുടരുമ്പോള്‍ സെക്രട്ടേറിയേറ്റിന്റെ പ്രവര്‍ത്തനങ്ങളും പ്രതിസന്ധിയിലാണ്. ജീവനക്കാര്‍ക്ക് വലിയ തോതില്‍ രോഗം ബാധ സ്ഥിരീകരിച്ച സാഹചര്യമാണ് നിലവിലുള്ളത്. സെക്രട്ടറിയേറ്റും നിലവില്‍ കൊവിഡ് ക്ലസ്റ്ററായി മാറിയിരിക്കുകയാണ്.

ന്യൂ ഇയര്‍, ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായത്. ജനുവരി 7ന് 5,000ന് മുകളിലായിരുന്ന കേസുകള്‍ പത്ത് ദിവസം കൊണ്ട് നാലിരട്ടിയായാണ് വര്‍ധിച്ചിരിക്കുന്നത്. ഇന്നലെ മാത്രം സംസ്ഥാനത്ത് 22,946 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.