പ്രതിദിന കോവിഡ് കേസുകള്‍ കൂടുന്നു; നാനൂറിനോടടുത്ത് പുതിയ കേസുകള്‍, കൊയിലാണ്ടിയില്‍ കോവിഡ് വ്യാപനം രൂക്ഷം


 

കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ ഇന്ന് 392 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതരസംസ്ഥാനത്ത് നിന്നെത്തിയവര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. മേഖലയിലെ കോവിഡ് കണക്കുകള്‍ പ്രദിദിനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊയിലാണ്ചി, ചേമഞ്ചേരി, അരിക്കുളം, കീഴരിയൂര്‍, മൂടാടി, പയ്യോളി, തിക്കോടി, തുടങ്ങി. സ്ഥലങ്ങളിലെ കോവിഡ് കണക്കുകള്‍ ചേര്‍ത്താണ് 392 എന്ന കണക്ക്. നിലവില്‍ രോഗബാധിതര്‍ കൂടുതലുള്ള പല സ്ഥലങ്ങളും കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരുകയാണ്.


കോവിഡ് കണക്ക് ഒറ്റനോട്ടത്തില്‍

ചേമഞ്ചേരി – 42

ചെങ്ങോട്ട് കാവ് – 52

അരിക്കുളം – 66

കീഴരിയൂര്‍ – 10

മൂടാടി – 27

പയ്യോളി – 75

തിക്കോടി – 60
കൊയിലാണ്ടി- 60