പോരാമ്പ്ര മേഖലയില്‍ ഇന്ന് 167 പേര്‍ക്ക് കൊവിഡ്; കൂടുതല്‍ രോഗബാധിതര്‍ തുറയൂര്‍, മേപ്പയൂര്‍, പേരാമ്പ്ര എന്നിവിടങ്ങളില്‍, നോക്കാം വിശദമായി


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 167 പേര്‍ക്ക്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 167 എന്ന കണക്ക്. തുറയൂര്‍, മേപ്പയൂര്‍, പേരാമ്പ്ര എന്നീ പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 20 ന് മുകളില്‍ ആളുകള്‍ക്കാണ് ഇവിടെ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

പേരാമ്പ്ര പഞ്ചായത്തില്‍ 23 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. കാറ്റഗറി സി യിലായിരുന്ന പേരാമ്പ്ര വീണ്ടും ബി യിലേക്ക് മാറി. പ്രദേശങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:

പേരാമ്പ്ര – 22
അരിക്കുളം- 11
ചക്കിട്ടപ്പാറ – 13
ചങ്ങരോത്ത് -17
ചെറുവണ്ണൂര്‍ – 6
കായണ്ണ – 4
കീഴരിയൂര്‍-10
കൂത്താളി – 19
മേപ്പയൂര്‍ -24
നൊച്ചാട്- 13
തുറയൂര്‍ – 26

പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളും അവ ഉള്‍പ്പെടുന്ന കാറ്റഗറിയും

  • കാറ്റഗറി ബി (ടി പി ആര്‍ 5 ശതമനത്തിനും 10 നും ഇടയില്‍)
    1. പേരാമ്പ്ര
    2. ചക്കിട്ടപ്പാറ
  • കാറ്റഗറി സി (ടി പി ആര്‍ നിരക്ക് 10 ശതമാനത്തിവും 15 നും ഇടയില്‍)
    1. ചെറുവണ്ണൂര്‍
    2. നൊച്ചാട്
    3. തുറയൂര്‍
    4. അരിക്കുളം
  • കാറ്റഗറി ഡി ( ടി പി ആര്‍ 15 ശതമാനത്തിന് മുകളില്‍)
    1. കൂത്താളി
    2. കീഴരിയ്യൂര്‍
    3. ചങ്ങരോത്ത്
    4. കായണ്ണ
    5. മേപ്പയ്യൂര്‍