പേരാമ്പ്ര സുഭിക്ഷയിലെ സോളാര്‍ ഫ്രീസര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിന് കൈമാറി


പേരാമ്പ്ര: അനെര്‍ട് പേരാമ്പ്ര സുഭിക്ഷയ്ക്ക് അനുവദിച്ച സോളാര്‍ ഫ്രീസര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആശുപത്രിയില്‍ പുതുതായി ആരംഭിച്ച ഓക്‌സിജന്‍ പ്ലാന്റിലേക്ക് സോളാര്‍ ഫ്രീസര്‍ അത്യാവശ്യമാണെന്ന് അറിയിച്ചിരുന്നു.

ഇതിനെ തുടര്‍ന്നാണ് പ്ലാന്റ് സുഭിക്ഷയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നടപടി സ്വീകരിച്ചത്. ക്രെയിന്‍ ഉപയോഗിച്ചാണ് സുഭിക്ഷയുടെ ഓഫീസില്‍ നിന്നും ഫ്രീസര്‍ നീക്കം ചെയ്തത്.