പോത്തുണ്ടിപ്പുഴയോരത്ത് നടക്കുന്ന കുന്നിടിക്കല്‍ തടഞ്ഞു, നിര്‍മാണം നിര്‍ത്തണമെന്ന് നിര്‍ദേശം
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ 21ാം വാര്‍ഡില്‍ പോത്തുണ്ടിപ്പുഴയോരത്ത് നടക്കുന്ന കുന്നിടിക്കലും നിര്‍മാണവും പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് ചെമ്പകശ്ശേരിയുടെ നേതൃത്വത്തില്‍ തടഞ്ഞു.
നിര്‍മാണം ഉടന്‍ നിര്‍ത്തിവയ്ക്കാനും കൈവശമുള്ള രേഖകള്‍ ഹാജരാക്കാനും നിര്‍ദേശം നല്‍കിയതായി പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. പോത്തുണ്ടിപ്പുഴയോട് ചേര്‍ന്ന് സ്വകാര്യ വിനോദ പാര്‍ക്കിന്റെ നിര്‍മാണമാണ് നടന്നുവരുന്നത്.
ഏക്കര്‍ കണക്കിന് കുന്നിന്‍പ്രദേശം ഇടിച്ചു നിരത്തിയെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. വാര്‍ഡ് മെംബര്‍ ജമീല അസീസ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇന്‍ചാര്‍ജ് ബൈജു തോമസ്, പഞ്ചായത്ത് ക്ലാര്‍ക്ക് ജോര്‍ലിന്‍ ജോസ് എന്നിവരും പഞ്ചായത്ത് പ്രസിഡന്റിനോടൊപ്പം ഉണ്ടായിരുന്നു.